ക്ഷയരോഗം; പ്രതിരോധം, ചികിത്സ എന്നിയ്ക്ക് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടി ഇന്ത്യ

ന്യൂഡല്‍ഹി: 2017ലെ കണക്കനുസരിച്ച് ലോകത്താകെ 10 മില്യണിലധികം ആളുകളാണ് ക്ഷയ രോഗം ബാധിച്ച് മരിക്കുന്നത്. എയ്ഡ്‌സ് രോഗ ബാധിതരെക്കാളും വളരെയധികമാണ് ഈ കണക്കുകള്‍. വലിയ പദ്ധതികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം സാധ്യമാകൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 2014ല്‍ രാജ്യത്തെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകളുടെയും രണ്ട് എന്‍ജിഒകളുടെയും സഹകരണത്തില്‍ പാറ്റ്‌നയിലും മുബൈയിലും ടിബിയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

വിദഗ്ധരായ ആരോഗ്യപ്രവര്‍ത്തകരായിരുന്നു സംഘത്തില്‍ ടിബി പരിശോധനകള്‍ നടത്തിയിരുന്നത്. 35 ശതമാനം രോഗികള്‍ മാത്രമാണ് കൃത്യമായ ചികിത്സ എടുത്തിട്ടുള്ളത്. എന്നല്‍ ഇവയില്‍ പകുതിയിലധികം ആളുകള്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമല്ല. വിദഗ്ധരായ ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് ഈ രംഗത്തെ ഏറ്റവും വലിയ തിരിച്ചടി.

ലാബുകളില്‍ കൃത്യമായ പരിശോധനകള്‍ നടത്തിയതിന് ശേഷമല്ല പ്രതിരോധ മരുന്നുകളടക്കം വിതരണം ചെയ്യുന്നത്. 2014-15 കാലഘട്ടങ്ങളില്‍ മുംബൈ-പാറ്റ്‌ന പദ്ധതി വലിയ അളവില്‍ ടിബി രോഗികളെ കണ്ടെത്തുന്നതിന് കാരണമായി. ഇപ്പോള്‍ ആഗോള ഫണ്ടുപയോഗപ്പെടുത്തി സമാനമായ പദ്ധതി വിവിധ മേഖലകളില്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഐഎഫ്എംഇടി എന്ന രീതിയാണ് പുതുതായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കണ്ടെത്തല്‍ (ഐഡന്റിഫിക്കേഷന്‍), കൃത്യത (ഫോക്കസിംഗ്), വിവരം കൈമാറുക (മെസ്സേജിംഗ്), പരിശോധന (ടെസ്റ്റിംഗ്) എന്നിവയിലൂടെയാണ് രോഗനിര്‍ണ്ണയം സാധ്യമാക്കുക. സ്വകര്യ മേഖലയിലാണ് ഏറ്റവും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Top