വിജയ് ദേവരകൊണ്ട നായകനാകുന്ന ടാക്‌സിവാലയുടെ ട്രെയിലര്‍ പുറത്തിറങ്ങി

നോട്ടയ്ക്കു ശേഷം വിജയ് ദേവരകൊണ്ട നായകവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ടാക്സിവാല. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രം നവംബര്‍ 17ന് തിയേറ്ററുകളിലെത്തും. രാഹുല്‍ സംക്രിയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ നവംബര്‍ 16ന് ചിത്രം എത്തുമെന്നാണ് അറിയിച്ചിരുന്നത്. യുവി ക്രിയേഷന്‍സ്, ജിഎ2 എന്നിവയുടെ ബാനറില്‍ എസ്‌കെഎന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ജവാല്‍കര്‍, മാളവിക നായര്‍ എന്നിവരാണ് നായികമാരായെത്തുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം.

Top