നോട്ടയ്ക്കു ശേഷം വിജയ് ദേവരകൊണ്ട നായകവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ടാക്‌സിവാല. ചിത്രം നവംബര്‍ 17ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. രാഹുല്‍ സംക്രിയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Release date announcement –#Taxiwaala will now arrive Nov 17!
Driver arriving a day late, but driver promises a fun ride to the destination! pic.twitter.com/BRuOBmwxL7— Vijay Deverakonda (@TheDeverakonda) November 4, 2018
നേരത്തെ നവംബര്‍ 16ന് ചിത്രം എത്തുമെന്നാണ് അറിയിച്ചിരുന്നത്. യുവി ക്രിയേഷന്‍സ്, ജിഎ2 എന്നിവയുടെ ബാനറില്‍ എസ്‌കെഎന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ജവാല്‍കര്‍, മാളവിക നായര്‍ എന്നിവരാണ് നായികമാരായെത്തുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം.