വിജയ് ദേവരകൊണ്ടയുടെ ടാക്‌സിവാല തമിഴ് റോക്കേഴ്‌സില്‍

നോട്ടയ്ക്കു ശേഷം വിജയ് ദേവരകൊണ്ട നായകവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ടാക്സിവാല. എന്നാല്‍ ചിത്രം ഇപ്പോള്‍ തമിഴ് റോക്കേഴ്‌സ് അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. നവംബര്‍ 16ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. രാഹുല്‍ സംക്രിയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യുവി ക്രിയേഷന്‍സ്, ജിഎ2 എന്നിവയുടെ ബാനറില്‍ എസ്‌കെഎന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ജവാല്‍കര്‍, മാളവിക നായര്‍ എന്നിവരാണ് നായികമാരായെത്തുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം.

Top