തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ട ചിത്രം ‘ടാക്‌സിവാല’ ; ടീസര്‍ പുറത്തിറങ്ങി

ര്‍ജുന്‍ റെഡ്ഡിയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമായ ടാക്‌സിവാലയുടെ ടീസര്‍ പുറത്തിറങ്ങി. ആദ്യ കുറച്ച് സിനിമകള്‍ കൊണ്ടുതന്നെ വന്‍ ആരാധകസംഘത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞ നടന്‍ കൂടിയായ വിജയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

രാഹുല്‍ സംസ്‌കൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക നായര്‍, പ്രിയങ്ക ജവാല്‍ക്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. കല്യാണി, മധു നന്ദന്‍, സിജു മേനോന്‍, രവി പ്രകാശ്, രവിവര്‍മ, ഉതേജ്, വിഷ്ണു ഓ.ഐ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജിഎ 2 പിക്‌ചേഴ്‌സുമായി സഹകരിച്ച് യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്.കെ.എന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

Top