ടാക്‌സി കാറുകളിലെ ചൈല്‍ഡ് ലോക്ക് ; നിരോധനം ഏര്‍പ്പെടുത്തി ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: ടാക്‌സി കാറുകളില്‍ ഘടിപ്പിക്കാറുള്ള ചൈല്‍ഡ് ലോക്കിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡ്രൈവര്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കാനാവുന്ന ഈ സംവിധാനം ടാക്‌സി വാഹനങ്ങളില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. 2019 ജൂലൈ ഒന്നു മുതല്‍ ടാക്‌സി വാഹനങ്ങളില്‍ ചൈല്‍ഡ് ലോക്ക് സംവിധാനം ഘടിപ്പിക്കരുതെന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്.

കുട്ടികള്‍ അബദ്ധത്തില്‍ വാഹനങ്ങളുടെ ഡോര്‍ തുറക്കുന്നത് തടയാന്‍ വേണ്ടിയാണ് ഡ്രൈവര്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന ലോക്കിങ് സംവിധാനം വാഹനങ്ങളില്‍ നിലവില്‍ വന്നത്. ഇത്തരം ലോക്കുകളുള്ള വാഹനങ്ങളുടെ ഡോര്‍ ഡ്രൈവര്‍ക്കോ പുറത്തുനില്‍ക്കുന്നയാള്‍ക്കോ മാത്രം തുറക്കാന്‍ സാധിക്കു. ടാക്‌സി കാറുകളില്‍ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയും വിദ്യാര്‍ഥിനികളേയും ഉപദ്രവിക്കാന്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പരാതി ഉയര്‍ന്നതോടെയാണ് ഇത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top