ജ്വല്ലറിക്ക് നികുതിയിളവ് : വാണിജ്യനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

gold

തിരുവനന്തപുരം: ജ്വല്ലറി ഗ്രൂപ്പിന് കോടികളുടെ നികുതിയിളവ് നല്‍കിയതിന് വാണിജ്യനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

നൂറുകോടി രൂപയുടെ നികുതി ഇളവ് നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരെയാണ് ധനകാര്യ വകുപ്പിന്റെ കടുത്ത നടപടി.

വാണിജ്യനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ അനില്‍കുമാര്‍, സുജിത, സതീഷ് എന്നിവരെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ നിസാര്‍, ലെനിന്‍ എന്നിവരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജ്വല്ലറിയുടെ അടൂരിലെ ശാഖയില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ നികുതിവെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ശാഖയില്‍ 190 കോടിയുടെ ബിസിനസ് നടന്നെങ്കിലും 163 കോടി രൂപയ്ക്ക് മാത്രമേ നികുതി ഈടാക്കിയിട്ടുള്ളൂ. ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടായിരിക്കുന്നത്.

ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യവകുപ്പ് കമ്മീഷണര്‍ നടപടിക്ക്‌ ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Top