എക്‌സൈസ് നികുതിക്കുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 17ന് തുടങ്ങും

TAX

ദുബായ് : ദുബായിലെ എക്‌സൈസ് നികുതിക്കുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 17ന് തുടങ്ങുമെന്ന് യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.

എക്‌സൈസ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, ഇറക്കുമതി, സ്‌റ്റോക്ക് എന്നീ ആവശ്യങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്ത മാസം ഒന്ന് മുതല്‍ ദേശീയ തലത്തില്‍ എക്‌സൈസ് നികുതി പ്രാബല്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പുകയില ഉത്പ്പന്നങ്ങള്‍, ഊര്‍ജപാനീയങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ നിര്‍മ്മിക്കുകയോ, ഇറക്കുമതി ചെയ്യുകയോ, സ്‌റ്റോക്ക് ചെയ്യുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് എക്‌സൈസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്.

എക്‌സൈസ് നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരായ എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഈ മാസം 28ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളുടെ ബിസിനസ് തുടരാന്‍ അനുവാദമില്ല.

ശീതളപാനീയങ്ങള്‍ക്ക് 50%, പുകയില, ഊര്‍ജപാനീയങ്ങള്‍ക്ക് 100% നികുതി നല്‍കണം. എന്നാല്‍ സോഡാ, രെസ്‌നാ, ടാങ്ക് തുടങ്ങിയ ശീതളപാനീയങ്ങള്‍ക്ക് ഈ നികുതി ബാധകമല്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.tax.gov.ae എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

Top