Tax on steel importing

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ഉരുക്ക് ഇറക്കുമതിക്ക് സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇതിന്റെ ഭാഗമായി സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

2018 മാര്‍ച്ച് വരെ ഇറക്കുമതി നികുതി ഈടാക്കുമെന്നാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ചില സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് താല്‍ക്കാലികമായി കഴിഞ്ഞ സപ്തംബറില്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നു. 200 ദിവസത്തേയ്ക്കായിരുന്നു നികുതി കൊണ്ടുവന്നത്.

ആഭ്യന്തര ആവശ്യം കുറഞ്ഞതിനെതുടര്‍ന്ന് ഉരക്ക് ഉത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞവര്‍ഷം ചൈന വര്‍ധിപ്പിച്ചിരുന്നു.
ചൈനയില്‍നിന്ന് വന്‍തോതിയുള്ള വിലകുറഞ്ഞ സ്റ്റീല്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് നികുതി ഏര്‍പ്പെടുത്തുന്നത്.

Top