ഏകീകൃത ജിഎസ്ടി യുക്തി രഹിതം; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി നരേന്ദ്ര മോദി

Narendra modi

ഡല്‍ഹി: പാലിനും മെഴ്‌സിഡസ് ബെന്‍സ് കാറിനും ഒരേ ജി.എസ്.ടി സാധ്യമല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകീകൃത ജിഎസ്ടി എന്ന ആശയം യുക്തിരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടി നികുതി സമ്പ്രദായം പരാജയമാണെന്നും കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ ഏകികൃത ജിഎസ്ടി നിരക്ക് നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ജിഎസ്ടിയെ ഗബ്ബര്‍ സിങ്ങ് ടാക്‌സ് എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുന്നത്.

ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ നികുതിദായകരുടെ പരിധിയിലേക്ക് വന്നവരില്‍ 70 ശതമാനം വര്‍ധനയുണ്ടായിരിക്കുകയാണ്. ജിഎസ്ടി കൊണ്ടുവന്നതോടെ ചെക്ക് പോസ്റ്റുകള്‍ ഇല്ലാതാക്കി അതുവരെ നിലവിലുണ്ടായിരുന്ന 17 തരം നികുതികളും 23 തരം സെസ്സുകളും സംയോജിപ്പിച്ചു. ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കിയതോടെ സംസ്ഥാന അതിര്‍ത്തികളില്‍ മണിക്കൂറുകള്‍ നീണ്ട ക്യു ഒഴിവായിട്ടുണ്ട്. അനാവശ്യ നികുതികള്‍ എല്ലാം തന്നെ ഒഴിവാക്കി തീര്‍ത്തും ജനകീയമായ ഒരു രീതിയാണ് ജിഎസ്ടിയെന്നും മോദി വ്യക്തമാക്കി.

Top