വൻകിട തോട്ടം ഉടമകൾക്ക് പ്രഖ്യാപിച്ച നികുതി ഇളവ് പ്രാബല്യത്തിൽ; ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

തിരുവനന്തപുരം: വൻകിട തോട്ടങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു. ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. ഇതോടെ തോട്ടം നികുതിയും കാർഷിക ആദായ നികുതിയും ഇല്ലാതായി.

തോട്ടം നികുതിയായി സർക്കാർ ഈടാക്കിയിരുന്നത് ഹെക്ടറിന് 700 രൂപ വീതമാണ്. ഹാരിസൺ മലയാളം ലിമിറ്റഡ് അടക്കം സർക്കാർ തന്നെ അവകാശം ഉന്നയിച്ച് കേസ് നടത്തി വരുന്ന തോട്ടങ്ങൾക്ക് അടക്കം നികുതി ഇളവ് ലഭിക്കും.

തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരിലാണ് തോട്ടം നികുതിയും കാർഷിക ആദായ നികുതിയും സർക്കാർ വേണ്ടെന്നു വച്ചത്. തോട്ടം മേഖല നഷ്ടത്തിലാണെന്ന വൻകിട തോട്ടം ഉടമകളുടെ വാദം അതേപടി അംഗീകരിച്ചാണ് തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിർമാണം നടത്താൻ പിണറായി സർക്കാർ തീരുമാനിച്ചത്.

Top