നികുതി വെട്ടിപ്പ്; കുറ്റം സമ്മതിക്കാനൊരുങ്ങി ബൈഡന്റെ മകന്‍

വാഷിംഗ്ടണ്‍: നികുതി വെട്ടിച്ചെന്ന കുറ്റം സമ്മതിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടുവര്‍ഷം നികുതി നല്‍കിയില്ലെന്നാണ് കേസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയോഗിച്ച അഭിഭാഷകന്‍ ഡേവിഡ് വെയ്‌സാണ് ഹണ്ടര്‍ ബൈഡെതിരായ ആരോപണം അന്വേഷിച്ചത്. 2017,2018 വര്‍ഷത്തെ ടാക്‌സിലാണ് വെട്ടിപ്പ് നടന്നത്.

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡനെതിരെയുള്ള ആയുധമായി മകന്റെ നികുതി വെട്ടിപ്പ് മാറാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ബൈഡന്റെ ഭരണത്തിന് എതിരായ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന ആരോപണങ്ങളിലൊന്നാവും മകന്റെ കുറ്റസമ്മതം. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ ഇടപാടുകള്‍ അടക്കമുള്ള കുറ്റങ്ങളാണ് ബൈഡന്റെ മകനെതിരെ ചുമത്താനുള്ള നീക്കത്തിലാണ് ഡേവിഡ് വെയ്‌സുള്ളത്. പ്രസിഡന്റിന്റെ മകനെതിരായ ക്രിമിനല്‍ അന്വേഷണങ്ങള്‍ ഫെഡറല്‍ പ്രോിക്യൂട്ടര്‍മാര്‍ കൈകാര്യം ചെയ്യുമെന്നാണ് ഹണ്ടര്‍ ബൈഡന്റെ അറ്റോര്‍ണി വിശദമാക്കുന്നത്.

Top