ജര്‍മനിയില്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്ന നികുതി ഇളവുകള്‍ പ്രഖ്യാപിച്ചു

TAX

ബെര്‍ലിന്‍: ജര്‍മനിയില്‍ ജനുവരി മുതല്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്ന നികുതി ഇളവുകള്‍ പ്രഖ്യാപിച്ചു.

കുടുംബത്തില്‍ ആദ്യത്തെ മൂന്ന് കുട്ടികള്‍ക്ക് ലഭിക്കുന്ന കിന്‍ഡര്‍ഗെല്‍ഡ്, പ്രതിമാസം 194 യൂറോയില്‍ നിന്ന് 200 യൂറോ ആയി വര്‍ധിക്കും. നാലാമത്തെ കുട്ടി മുതല്‍ ഓരോ കുട്ടിക്കും 225 യൂറോ പ്രതിമാസ കിന്‍ഡര്‍ഗെല്‍ഡും ലഭിക്കും.

കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രതിവര്‍ഷ നികുതി ഇളവ് 3.714 യൂറോയില്‍ നിന്ന് 7.428 ആയി വര്‍ധിപ്പിക്കും. ഇത്തരത്തില്‍ ലഭ്യമാക്കുന്ന നികുതി ഇളവ് ലഭിക്കുന്നത് ഭാര്യയും, ഭര്‍ത്താവും ഒന്നിച്ച് ആദായ നികുതി അപേക്ഷ നല്‍കുകയാണെങ്കില്‍ മാത്രമാണ്.

കൂടാതെ വര്‍ഷത്തില്‍ നികുതി ഇളവായി ടാക്‌സ് കാര്‍ഡില്‍ മുന്‍കൂട്ടി ചേര്‍ക്കാവുന്ന തുക 8.820 യൂറോയില്‍ നിന്നും 9.000 ആയി വര്‍ധിപ്പിച്ചു.

Top