കുഞ്ചാക്കോ ബോബന്റെ തട്ടുംപുറത്ത് അച്യുതന്‍; ചിത്രീകരണം പൂര്‍ത്തിയായി

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രണയഹാസ്യകുടുംബ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍.

വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖമാണ് നായിക. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മാണം. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും.

Top