Tatkal ticket charges hiked, AC travel gets costlier

ന്യൂഡല്‍ഹി: റെയില്‍വേ തത്കാല്‍ ടിക്കറ്റ് റിസര്‍വേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 10100 രൂപ വരെയാണ് വര്‍ധന. ദൂരത്തിന് അനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകും. പുതുക്കിയ നിരക്ക് ഡിസംബര്‍ 25 ന് നിലവില്‍ വരും.

സ്ലീപ്പര്‍ തത്കാല്‍ടിക്കറ്റ് നിരക്ക് 175 രൂപയില്‍ നിന്ന് 200 രൂപയാക്കി. എ.സി. ത്രീ ടയര്‍ നിരക്ക് 350 രൂപയില്‍ നിന്നും 400 രൂപയായും ഉയര്‍ത്തി. ത്രീ ടയര്‍ എ.സിയില്‍ കുറഞ്ഞ തത്കാല്‍ നിരക്ക് 250 രൂപയില്‍ നിന്ന് 300 രൂപയാക്കി.

എ.സി-2 ടയറില്‍ 300 നു പകരം 400 രൂപ നല്‍കണം. പരമാവധി നിരക്ക് 400 ല്‍ നിന്ന് 500 രൂപയാക്കിയും ഉയര്‍ത്തി. സെക്കന്‍ഡ് സിറ്റിങ് നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. കുറഞ്ഞത് 10 രൂപയും പരമാവധി 15 രൂപയുമാണ് സെക്കന്‍ഡ് സിറ്റിങ്ങില്‍ തത്കാല്‍ നിരക്ക്.

സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന സുവിധ നിരക്കുകള്‍ തത്കാല്‍ നിരക്കിന്റെ മൂന്നിരട്ടി അടിസ്ഥാനമാക്കിയാവും. നിരക്ക് വര്‍ധന യാത്രക്കാരുടെ കീശ പിഴിയുന്ന നടപടിയാണെങ്കിലും റെയില്‍വേയുടെ വരുമാനത്തില്‍ വര്‍ധന ഉണ്ടാകുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

Top