ടാറ്റയുടെ ‘ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍’ എഡിഷനെ അവതരിപ്പിച്ചു

ക്സ്റ്റീരിയറിലും ഇന്റീരിയറിലും കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ നേടിയെത്തുന്നതാണ് പുതിയ ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍.

പഴയ ഹെക്‌സയില്‍ നിന്നും വ്യത്യസ്ത ഇന്‍ീരിയര്‍ കിറ്റാണ് പുത്തന്‍ പതിപ്പിന് ലഭിക്കുക.

പുതിയ അര്‍ബന്‍ ബ്രോണ്‍സ് എക്സ്റ്റീരിയര്‍ ഫിനിഷില്‍ മാത്രം ലഭ്യമായ മോഡലില്‍, അബ്‌സല്യൂട്ട്, ഇന്‍ഡള്‍ജ് എന്നീ പാക്കേജുകളും ഒരുങ്ങുന്നുണ്ട്.

ഡൗണ്‍ടൗണ്‍ ബാഡ്ജുകള്‍,സൈഡ് സ്റ്റെപുകള്‍,വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ്,പുതിയ കാര്‍പെറ്റ് സെറ്റ്,കാര്‍ കെയര്‍ കിറ്റ് എന്നിവ ഹെക്‌സ അര്‍ബന്‍ എഡിഷന്റെ പ്രധാന സവിശേഷതകളാണ്.XE, XM, XMA, XT, XTA വേരിയന്റുകളില്‍ പുതിയ ഹെക്‌സ പതിപ്പിനെ ടാറ്റ ലഭ്യമാക്കുമെന്നാണ് വിവരം.

അതേസമയം ഇന്‍ഡള്‍ജ് പാക്കേജിന്റെ ഭാഗമായി ബേസ് വേരിയന്റുകളില്‍ പുതിയ 16 ഇഞ്ച് അലോയ് വീലുകളാണ് അതേസമയം ഇന്‍ഡള്‍ജ് പാക്കേജിന്റെ ഭാഗമായി ബേസ് വേരിയന്റുകളില്‍ പുതിയ 16 ഇഞ്ച് അലോയ് വീലുകളാണ് ഉള്‍പ്പെടുത്തുക.

ബ്ലൊപങ് 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് റിയര്‍ സ്‌ക്രീന്‍, സ്പീഡ് ലിമിറ്റ് അലേര്‍ട്ടോട് കൂടിയ ഡാഷ്‌ബോര്‍ഡ് മൗണ്ടഡ് ഹെഡ്‌സ്അപ്ഡിസ്‌പ്ലേ, ബാറ്ററി വോള്‍ട്ടേജ്, ടയര്‍ പ്രഷര്‍ ഇന്‍ഫോര്‍മേഷന്‍ എന്നിവ ഇന്‍ഡള്‍ജ് പാക്കേജിന്റെ ഭാഗമായി തഠ, തഠഅ വേരിയന്റുകള്‍ക്ക്‌ലഭ്യമാക്കും.

നിലവിലുള്ള 2.2 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍, ടര്‍ബ്ബോഡീസല്‍ എഞ്ചിനില്‍ തന്നെയാണ് ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷനും അവതരിപ്പിക്കുക.

Top