ഓട്ടോണമസ് കാറുകളുമായി ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ഹെക്‌സ

ലക്ട്രിക് കാറുകളിലേക്ക് അതിവേഗം ചുവട് മാറാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ.

ഈ നിരയിലേക്ക് ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ഹെക്‌സയും വന്ന് ചേര്‍ന്നിരിക്കുകയാണ്.

എന്നാല്‍ പതിവ് ഇലക്ട്രിക് കാറുകളില്‍ നിന്ന് വ്യത്യസ്തമായി ഡ്രൈവറിന്റെ സഹായമില്ലാതെ പൂര്‍ണമായും ഓട്ടോണമസ് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഹെക്‌സയെയാണ് ടാറ്റ വികസിപ്പിച്ചിരിക്കുന്നത്.

യുകെ ഓട്ടോഡ്രൈവുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് പുത്തന്‍ ഹെക്‌സ എസ്‌യുവിയെ ടാറ്റയുടെ യൂറോപ്യന്‍ ടെക്‌നിക്കല്‍ കേന്ദ്രം പരീക്ഷിക്കുന്നത്.

യുകെയില്‍ ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് കാറുകളെ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വേണ്ടി രൂപം കൊണ്ട സംഘടനയാണ് യുകെ ഓട്ടോഡ്രൈവ്.

ടാറ്റ ഹെക്‌സയ്ക്ക് ഒപ്പം ഫോര്‍ഡ് മോണ്‍ടെയോയുടെയും റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെയും ഓട്ടോണമസ് ശേഷിയെ യുകെ ഡ്രൈവ് പരീക്ഷിക്കുന്നുണ്ട്.

ഓട്ടോണമസ് സാങ്കേതികവിദ്യയിലുള്ള കാറുകളെ ടാറ്റ മോട്ടോര്‍സും ലാന്‍ഡ് റോവറും സ്വതന്ത്രമായാണ് വികസിപ്പിക്കുന്നത്.

അതേസമയം നിരത്തില്‍ മുന്‍കരുതല്‍ എന്നവണ്ണം വിദഗ്ധ ഡ്രൈവര്‍മാരുടെ സാന്നിധ്യത്തിലാണ് ഓട്ടോണമസ് കാറുകളെ ടാറ്റ പരീക്ഷിക്കുന്നതും.

വലിയ സെന്‍ട്രല്‍ സ്‌ക്രീനോട് കൂടിയ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഹെക്‌സയ്ക്ക് ലഭിച്ച പ്രധാന അപ്‌ഗ്രേഡ്.

ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍ മുതലായ അടിയന്തര വാഹനങ്ങള്‍ക്ക് വഴിനല്‍കാനുള്ള എമര്‍ജന്‍സി വെഹിക്കിള്‍ വാര്‍ണിംഗും ഹെക്‌സയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ റോഡ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന ഇന്‍വെഹിക്കിള്‍ സൈനേജും ഹെക്‌സയില്‍ ഒരുങ്ങിയിട്ടുണ്ട്.

Top