ടാറ്റയുടെ ആദ്യത്തെ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ പൂണെയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നതില്‍ വാഹനക്കമ്പനികള്‍ തമ്മില്‍ മത്സരിക്കുന്ന കാഴ്ചയാണുള്ളത്. ഈ രംഗത്ത് ശക്തമായി തന്നെ ടാറ്റയും മുന്നോട്ടു കുതിക്കുകയാണ്. ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ടാറ്റ പവറുമായി ചേര്‍ന്ന് ടാറ്റ മോട്ടോഴ്‌സ് ഏഴ് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്.

പൂണെയിലാണ് ടാറ്റയുടെ ആദ്യത്തെ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയിട്ടുള്ളത്. 2020 സാമ്പത്തിക വര്‍ഷം തന്നെ ഇത്തരത്തില്‍ 300 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാനും ടാറ്റ ലക്ഷ്യമിടുന്നുണ്ട്. പൂണെയ്ക്കു പുറമേ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങുക.

ആദ്യ 50 ചാര്‍ജിങ് കേന്ദ്രങ്ങളും 15 ഭാരത് സ്റ്റാന്റേര്‍ഡിലുള്ളതാണ്. പിന്നീട് 30- 50 ഡിസി സിസിഎസ് 2 സ്റ്റാന്റേര്‍ഡ് ചാര്‍ജറുകളും ഉള്‍പ്പെടുത്തും. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായി 45 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ.

ടാറ്റ ഡീലര്‍ഷിപ്പുകള്‍, ടാറ്റ ഗ്രൂപ്പ് റീട്ടെയില്‍ ഔട്ട്‌ലെറ്റ്, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ ചാര്‍ജിങ് കേന്ദ്രങ്ങളെല്ലാം. ടാറ്റ ഉപഭോക്താക്കള്‍ക്ക് സൗജന്യ ചാര്‍ജിങ് സൗകര്യം ഈ കേന്ദ്രങ്ങളിലുണ്ടാവുമെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക് കാറുകളുടെ നിരയില്‍ ഇപ്പോള്‍ ടാറ്റയ്ക്കുള്ളത് ടിഗോര്‍ മാത്രമാണ്.

Top