tata-zika-name-changed

ന്യൂഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തി സിക്ക വൈറസ് പടരുന്ന സാഹചര്യത്തില്‍ ടാറ്റാ മോട്ടേഴ്‌സ് കാറിന്റെ പേരുമാറ്റാനൊരുങ്ങുന്നു. പുതിയതായി പുറത്തിറക്കാനിരുന്ന സിക എന്ന കാറിന്റെ പേര് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനകളാണ് നടക്കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സിക്ക വൈറസിന്റെ പേരുമായുള്ള സാമ്യമാണ് പേരു മാറ്റത്തിന് കമ്പനിയെ പ്രേരിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

കാറുമായി ബന്ധപ്പെട്ട് കമ്പനി വന്‍ പ്രചാരണമായിരുന്നു നടത്തിയത്. ടാറ്റയുടെ ബ്രാന്‍ഡ് അംബാസിഡറായ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയായിരുന്നു പരസ്യ പ്രചാരണത്തിലെ മുഖ്യ ആകര്‍ഷണം. പക്ഷേ വാഹനം പുറത്തിറക്കുന്നതിന് മുമ്പ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക്ക വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങി.

Top