ഓട്ടോ എക്‌സ്‌പോയില്‍ H5 കോഡ് നാമത്തില്‍ പ്രീമിയം എസ്‌യുവിയുമായി ടാറ്റ

tata

പുതിയ മൂന്ന് മോഡലുകള്‍ ടാറ്റ നിരയില്‍ പിറവിയെടുക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് ടാറ്റ. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ടാറ്റ എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

‘അറ്റ്‌മോസ്’ എന്ന പേരിലാകും ടാറ്റയുടെ പുത്തന്‍ എസ്‌യുവി വിപണിയില്‍ അവതരിപ്പിക്കുക. H5 എന്ന കോഡ് നാമത്തിലാണ് എസ്‌യുവി അറിയപ്പെടുക. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ടാറ്റ എസ്‌യുവിയുടെ ഒരുക്കം. L550 അടിത്തറയില്‍ നിന്നുമാകും H5 എസ്‌യുവിയുടെ വരവ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍, ഫോര്‍സിലിണ്ടര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനിലാകും പുതിയ H5 എസ്‌യുവി വിപണിയില്‍ എത്തുക. ജീപ് കോമ്പസ്, മഹീന്ദ്ര XUV500 എന്നിവര്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് ഏഴു സീറ്റര്‍ പരിവേഷത്തിലുള്ള H5 എസ്‌യുവി. കൂടാതെ മോഡലിന്റെ അഞ്ചു സീറ്റര്‍ പതിപ്പിനെയും ടാറ്റ അവതരിപ്പിക്കും.

പരമാവധി 170 bhp കരുത്തേകുന്നതാകും H5 എസ്‌യുവിയുടെ എഴു സീറ്റര്‍ പതിപ്പ്. 140 bhp കരുത്താകും എസ്‌യുവിയുടെ അഞ്ചു സീറ്റര്‍ പതിപ്പ് കാഴ്ചവെക്കുക. ജീപ് കോമ്പസിലും സമാന എഞ്ചിനാണ് ഇടംപിടിക്കുന്നത്.
പുതിയ എസ്‌യുവിയുടെ ബേസ് വേരിയന്റുകളെ ടൂവീല്‍ഡ്രൈവ് സംവിധാനത്തില്‍ മാത്രമാണ് ടാറ്റ അവതരിപ്പിക്കുക.

അതേസമയം ഉയര്‍ന്ന വേരിയന്റുകളില്‍ ഫോര്‍വീല്‍ഡ്രൈവ് സംവിധാനം ഒരുങ്ങും. നിലവിലുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ പ്രീമിയം ഹാച്ച്ബാക്കിന്റെ വരവിനെ പ്രതീക്ഷിക്കാം. നിരയില്‍ അവസാനമെത്തിയ നെക്‌സോണ്‍ എസ്‌യുവിയിലും ഇതേ എഞ്ചിനുകളാണ് ഒരുങ്ങുന്നത്.

Top