ടാറ്റയുടെ ബസാഡ് അടുത്ത വര്‍ഷം വിപണിയിലേക്ക്

ടാറ്റയുടെ 7 സീറ്റര്‍ ആയ ബസാഡ് അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ലാന്‍ഡ് റോവര്‍ ഡി- 8 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ എസ്.യു.വി വാഹനം. അടുത്തവര്‍ഷം ആദ്യം നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോഷോയില്‍ ബസാഡിനെ ടാറ്റ പ്രദര്‍ശിപ്പിക്കും എന്നാണ് പ്രതീക്ഷ.

ടാറ്റ ഹാരിയര്‍ നിര്‍മിച്ച ഓമേഗ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും എച്ച്-7 എക്‌സ് എന്ന കോഡു നാമത്തില്‍ അറിയപ്പെടുന്ന ബസാഡ് നിര്‍മിക്കുക. ഹാരിയറിനെക്കാള്‍ 62 എം.എം നീളം കൂടുതലാണ് ഈ 7 സീറ്റര്‍ എസ്.യു.വിക്ക്. എന്നാല്‍ വീല്‍ബെയ്‌സ് 2741 എം.എം തന്നെ. മൂന്നാം നിര സീറ്റ് ഉള്‍ക്കൊള്ളിക്കാനായി രൂപമാറ്റങ്ങളും വാഹനത്തിന് വരുത്തിയിട്ടുണ്ട്.

മുന്‍ഭാഗം ഹാരിയറിനോട് സാമ്യം. വശങ്ങളില്‍ നിന്നു ലാന്‍ഡ്‌റോവര്‍ ഡിസ്‌കവറി ലുക്കാണ് ബസാഡിന്. 1894 എം.എം വീതിയും 1786 എം.എം ഉയരവുമുണ്ട്. 19 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. നാലു വീലുകളിലും ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു.

ഹാരിയറിലെ 2 ലീറ്റര്‍ ക്രയോടെക്ക് എന്‍ജിന്റെ കരുത്തു കൂടിയ വകഭേദമായിരിക്കും പുതിയ വാഹനത്തില്‍. 170 എച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമുണ്ടാകും പുതിയ എസ്യുവിക്ക്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുമുണ്ടാകും.

Top