സൗന്ദര്യത്തിനൊപ്പം സുരക്ഷയും; പുതുമകളുമായി നെക്‌സോണ്‍ എത്തുന്നു

നി പുതുമകളുമായി ടാറ്റയുടെ കോംപാക്ട് എസ്.യു.വിയായ നെക്‌സോണ്‍ നിരത്തു കീഴടക്കും. ഗ്ലോബല്‍ എന്‍ക്യാപ് ടെസ്റ്റില്‍ ഉള്‍പ്പെടെ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയ ഒരേയോരു ഇന്ത്യന്‍ വാഹനം എന്ന പെരുമ നില്‍ക്കെ നെക്‌സോണ്‍ മുഖം മിനുക്കാനൊരുങ്ങുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ വാഹനപ്രേമികള്‍ക്കും സംശയമില്ല.

സാധാരണയായി പ്രീമിയം വാഹനങ്ങളില്‍ കണ്ടുവരുന്ന സുരക്ഷ സംവിധാനമായ ക്രൂയിസ് കണ്‍ട്രോളാണ് നെക്‌സോണില്‍ ഇനി ചേര്‍ക്കുന്നത്. ഡ്രൈവറിന് നിശ്ചിത സ്പീഡ് സെറ്റുചെയ്ത വെച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന ഈ സംവിധാനം നമ്മുടെ നിരത്തുകളില്‍ ഏറെ സുരക്ഷിതമാണ്. സ്റ്റീയറിങ് വീലിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം ഉള്‍പ്പെടുത്തി പുതിയ മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലാണ് നെക്‌സോണില്‍ നല്‍കിയിട്ടുള്ളത്. നിരത്തിലെത്താനൊരുങ്ങുന്ന അല്‍ട്രോസിലെ സ്റ്റിയറിങ് വീലാണിതെന്നാണ് സൂചന.

ഇക്കഴിഞ്ഞ ജൂണില്‍ എതാനും പുതുമകളുമായി നെക്‌സോണിന്റെ എക്‌സ്.ഇസഡ് വേരിയന്റ് ടാറ്റ അവതരിപ്പിച്ചിരുന്നു. പിയാനോ ബ്ലാക്ക് ഗിയര്‍നോബും, ഗ്രേ നിറത്തിലുള്ള ഡാഷ് ബോഡും സെന്റര്‍ കണ്‍സോളും, റൂഫ് റെയില്‍ എന്നീ ഫീച്ചറുകളാണ് ഈ വേരിയന്റില്‍ നല്‍കിയിരുന്നത്.

സുരക്ഷ സംവിധാനം ശക്തമാക്കുന്നതിനൊപ്പം എന്‍ജിന്‍ ബിഎസ്-6 മാനദണ്ഡത്തിലേക്ക് മാറുന്നുണ്ട്. 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

Top