ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ അല്‍ട്രോസ് ഉടന്‍ വിപണിയിലേക്ക്

ന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി പിടിച്ചെടുക്കാനൊരുങ്ങി ടാറ്റ. ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ അല്‍ട്രോസ് ഉടന്‍ വിപണിയിലെത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. കമ്പനി പുറത്തുവിട്ട് അല്‍ട്രോസിന്റെ ചിത്രങ്ങള്‍ ഇതിനോടകം വാഹനപ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ വ്യത്യസ്ഥമായാണ് അല്‍ട്രോസിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ബ്ലൂകളര്‍ ആംബിയന്റ് ലൈറ്റുകള്‍ നല്‍കിയിരിക്കുന്നത് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഇതിന് താഴെയായി ചിട്ടയായാണ് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് നല്‍കിയിരിക്കുന്നത്.

സ്പോര്‍ട്ടി ഭാവമുള്ള ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലും ഹാരിയറിലും മറ്റും നല്‍കിയിരിക്കുന്നതിന് സമാനമായ മീറ്റര്‍ കണ്‍സോളുമാണ് അല്‍ട്രോസിലുള്ളത്. അനലോഗ് മീറ്റര്‍ ഡിജിറ്റല്‍ ഡിസ്പ്ലേ എന്നിവ മീറ്റര്‍ കണ്‍സോളിനെ സമ്പന്നമാക്കുന്നുണ്ട്.

ടാറ്റയുടെ ഇംപാക്ട്‌സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് അല്‍ട്രോസ്. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്. ടാറ്റയുടെ കോംപാക്ട് എസ്.യു.വിയായ നെക്‌സോണിന്റെ ഡീസല്‍ മോഡലിന് കരുത്ത് പകരുന്നത് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റെവോടോര്‍ക് എന്‍ജിനാണ്.

Top