ടാറ്റ ടിഗോര്‍ ബസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ ; വില 5.68 ലക്ഷം രൂപ മുതല്‍

ടാറ്റ ടിഗോര്‍ ബസ് എഡിഷന്‍ ഇന്ത്യന്‍ വിപയില്‍ പുറത്തിറങ്ങി. ടിഗോറിന്റെ ലിമിറ്റഡ് എഡിഷനാണ് പുറത്തിറങ്ങിയത്. 5.68 ലക്ഷം രൂപയാണ് ടിഗോര്‍ ബസ് എഡിഷന്‍ പെട്രോളിന് വില. ഡീസല്‍ പതിപ്പിന് വില 6.57 ലക്ഷം രൂപയും. വിലകള്‍ ഡല്‍ഹി എക്‌സഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ്.

Tata-Tigor-Buzz

XT വകഭേദമാണ് ടിഗോര്‍ ബസ് എഡിഷന്. മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ കാറില്‍ ഒരുക്കിയിട്ടുള്ളു. കറുപ്പു നിറമുള്ള തിളങ്ങുന്ന മേല്‍ക്കൂര, പിയാനെ ബ്ലാക് നിറമുള്ള മിററുകള്‍, ഇരട്ടനിറമുള്ള വീല്‍ കവറുകളുമാണ് ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടുന്നത്.

buzz

പിയാനൊ ബ്ലാക് നിറമുള്ള ഡാഷ്‌ബോര്‍ഡും സ്റ്റീയറിംഗ് വീലും ഉള്ളിലെ മറ്റു പ്രത്യേകതകളാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ലിമിറ്റഡ് എഡിഷനിലും തുടരുന്നു.

Tata-Tigor-Buzz-4

84 bhp കരുത്തും 114 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഡീസല്‍ എഞ്ചിന് 69 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഇരു പതിപ്പുകളിലുമുള്ള മാനുവല്‍ ഗിയര്‍ബോക്‌സായി നല്‍കിയിരിക്കുന്നത്.

Top