ടാറ്റ ടിഗോര്‍ എഎംടി പതിപ്പ് ഇന്ത്യൻ വാഹന വിപണിയിൽ അവതരിപ്പിച്ചു

ടിഗോറിന്റെ എഎംടി പതിപ്പുമായി ടാറ്റ ഇന്ത്യൻ വിപണിയിൽ.

എഎംടി ഗിയര്‍ബോക്‌സോടെയുള്ള പുതിയ ടിഗോറിന് വിപണിയില്‍ 5.75 ലക്ഷം രൂപയാണ് ആരംഭവില.

എന്നാൽ ടിഗോര്‍ സെഡാന്റെ പെട്രോള്‍ പതിപ്പില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്‌സ് ലഭ്യമാവുക.

XTA, XZA വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തിയാണ് ടിഗോർ എഎംടി പതിപ്പ് എത്തുന്നത്.

5 സപീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള XTA, XZA വേരിയന്റുകളെക്കാളും 40,000 രൂപ വര്‍ധനവിലാണ് പുതിയ ടിഗോര്‍ എഎംടി പതിപ്പുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ടിഗോറിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് പുതിയ എഎംടി ഗിയര്‍ബോക്‌സിനെ ടാറ്റ നല്‍കുന്നത്. എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല.

6,000 rpm ല്‍ 84 bhp കരുത്തും 3,500 rpm ല്‍ 114 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ എഞ്ചിന്‍.

ബ്ലൂടൂത്ത്, നാവിഗേഷന്‍ കണക്ടിവിറ്റികളോടെയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍ എന്നിവ എഎംടി പതിപ്പിന്റെ സവിശേഷതകളാണ്.

സ്റ്റീല്‍ വീലുകള്‍, 4 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ XTA വേരിയന്റില്‍ ഇടംപിടിക്കുമ്പോള്‍ 4 സ്പീക്കര്‍-2 ട്വീറ്റര്‍ ഓഡിയോ സിസ്റ്റം, സ്‌പോര്‍ടിയര്‍ 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് XZA വേരിയന്റില്‍ എക്‌സ്‌ക്ലൂസീവായി ഒരുങ്ങുന്നത്.

Top