എക്‌സ് സെഡിനെ ആധാരമാക്കി ടിയാഗൊ വിസ് പതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്

ഹാച്ച്ബാക്കായ ടിയാഗൊ വിസ് പതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്. ഇടത്തരം വകഭേദമായ എക്‌സ് സെഡിനെ ആധാരമാക്കി നിര്‍മ്മിച്ച ടിയാഗൊ വിസ്സിന് 5.40 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ ഷോറൂം വില.

ഇന്റീരിയറില്‍ എ സി വെന്റുകള്‍ക്ക് ചുറ്റും ഓറഞ്ച് ഡീറ്റെയിലിങ്, ഫാബ്രിക് സീറ്റിന് ഓറഞ്ച് സ്റ്റിച്ചിങ്, ടൈറ്റാനിയം ഗ്രേ ഗീയര്‍ ലീവര്‍, ഗ്രാനൈറ്റ് ബ്ലാക്ക് ഇന്നര്‍ ഡോര്‍ ഹാന്‍ഡില്‍ എന്നിവയുണ്ട്.

ടൈറ്റാനിയം ഗ്രേ ബോഡി കളര്‍, കോണ്ട്രാസ്റ്റിങ് ഗ്ലോസ് ബ്ലാക്ക് റൂഫ്, മുന്‍ഗ്രില്ലില്‍ ഓറഞ്ച് നിരത്തിലുള്ള ഡീറ്റെയിലിങ്, ഹൈപ്പര്‍ സ്‌റ്റൈല്‍ വീല്‍, ഓറഞ്ച് നിറമുള്ള ഔട്ടര്ഡ റിയര്‍വ്യൂ മിറര്‍, ക്രോമിലുള്ള വിസ് ബാഡ്ജിങ് തുടങ്ങിയവയാണു കാറിലെ പുറത്തെ പുതുമകള്‍.

മള്‍ട്ടി ഡ്രൈവ് മോഡ് സഹിതമുള്ള 1.2 ലീറ്റര്‍ റെവൊട്രോണ് പെട്രോള്‍ എന്‍ജിനാണ് കാറിനു കരുത്തേകുന്നത്.85 ബി എച്ച് പി വരെ കരുത്തു സൃഷ്ടിക്കുന്ന ഈ എന്‍ജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്‌സാണ്.

Top