കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി ടാറ്റയുടെ ടിയാഗൊ ജെ ടി പി

tiago

സാധാരണ ടിയാഗൊയില്‍ നിന്നും വേറിട്ടു നില്‍ക്കാന്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി ടാറ്റയുടെ ടിയാഗൊ ജെ ടി പി. പുറം മോടിയിലും കമ്പനി കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്‍ബമ്പറിലും, ബോണറ്റിലും മാറ്റങ്ങള്‍ തെളിഞ്ഞു കാണാം.

വലിയ എയര്‍ഡാമും ഭീമന്‍ ഫോഗ്‌ലാമ്പുകളും ടിയാഗൊ ജെടിപിയുടെ ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടും. ബോണറ്റിലാണ് വായു കടത്തിവിടാനുള്ള എയര്‍ വെന്റുള്ളത്. ഫെന്‍ഡറില്‍ ജെടിപി ബാഡ്ജ് ആലേഖനം ചെയ്തിട്ടുണ്ട്.

അലൂമിനിയം ഫിനിഷ് നേടിയ പെഡലുകളും ജെടിപി പതിപ്പില്‍ എടുത്തുപറയണം. കോയമ്പത്തൂര്‍ ആസ്ഥാനമായ ജെയം ഓട്ടോയുമായി സഹകരിച്ചാണ് ജെടിപി പതിപ്പുകളെ ടാറ്റ ഒരുക്കുന്നത്. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ടിയാഗൊ ജെടിപി, ടിഗോര്‍ ജെടിപി മോഡലുകള്‍ക്ക് തുടിപ്പേകുക.

tata-tiago

tata-tiago

കറുപ്പ് പ്രതിഫലിക്കുന്ന സ്‌മോക്കഡ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും വശങ്ങളിലെ സ്‌കേര്‍ട്ടുകളും പിറകിലെ ഡിഫ്യൂസറും കാറിലേക്ക് ശ്രദ്ധയാകര്‍ഷിക്കും. പൂര്‍ണ സ്‌പോയിലറാണ് പിന്നില്‍. കാറിന്റെ സ്‌പോര്‍ടി പരിവേഷത്തോടു നീതി പുലര്‍ത്താന്‍ പിന്‍ ബമ്പറിനും ഡ്യൂവല്‍ ടിപ് എക്‌സ്‌ഹോസ്റ്റിനും സാധിക്കുന്നുണ്ട്.

കറുപ്പ് പശ്ചാത്തലത്തിലാണ് അകത്തളം. ഉള്ളില്‍ അങ്ങിങ്ങായുള്ള ചുവപ്പു നിറം ജെടിപി പതിപ്പിന്റെ പ്രത്യേകതയാണ്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനം എന്നിവ അകത്തളത്തില്‍ ഒരുങ്ങും.

മൂന്നു സിലിണ്ടര്‍ എഞ്ചിന് 109 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. പെര്‍ഫോര്‍മന്‍സ് വിശേഷണത്തിന് അടിവരയിടാന്‍ സസ്‌പെന്‍ഷന് ഉയരം കമ്പനി കുറച്ചു; സ്പ്രിങ്ങുകള്‍ താഴ്ത്തിയിട്ടുണ്ട്.2018 അവസാനത്തോടെ ടിയാഗാെ, ടിഗോര്‍ ജെടിപി പതിപ്പുകളെ വിപണിയില്‍ പ്രതീക്ഷിക്കാം.

Top