ഇലക്ട്രിക് കാറുകളുമായി ടാറ്റ ; പുതിയ ടിയാഗൊ, ടിഗോര്‍ ഇവിയെ അവതരിപ്പിച്ചു

TIAGO

കാത്തിരിപ്പിനൊടുവില്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ വൈദ്യത പതിപ്പിനെ ഇന്ത്യയില്‍ ടാറ്റ കാഴ്ചവെച്ചു. യുകെയിലുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കേന്ദ്രത്തില്‍ നിന്നും ടാറ്റ വികസിപ്പിച്ച വൈദ്യുത വാഹന ടെക്‌നോളജിയിലാണ് ടിയാഗൊ ഇവി, ടിഗോര്‍ ഇവികള്‍ അവതരിപ്പിച്ചിരിക്കുന്നത്.

നടന്നു കൊണ്ടിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റയുടെ പുതിയ ഇലക്ട്രിക് മോഡലുകള്‍
ശ്രദ്ധ നേടിക്കഴിഞ്ഞു. കാഴ്ചയില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഒരുങ്ങുന്ന സാധാരണ ടിയാഗൊയ്ക്ക് സമാനമാണ് ടിയാഗൊ ഇവി.

40 bhp കരുത്തേകുന്ന ത്രീഫെയ്‌സ് എസി ഇന്‍ഡക്ഷന്‍ മോട്ടോറാണ് രണ്ട്‌ ഇവികളിലും ഇടംപിടിക്കുന്നത്. ഇലക്ട്രിക് ഡ്രൈവ് സംവിധാനത്തിലാണ് ടിയാഗൊ ഇവി, ടിഗോര്‍ ഇവി മോഡലുകളെ ഒരുക്കിയിരിക്കുന്നത്.

അതേസമയം മോഡലുകളുടെ ഡ്രൈവിംഗ് റേഞ്ച്, ചാര്‍ജ്ജിംഗ് സമയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല. ടാറ്റയുടെ സാനന്ദ് പ്ലാന്റില്‍ നിന്നുമാകും ടിഗോര്‍ ഇവി, ടിയാഗൊ ഇവി മോഡലുകള്‍ വിപണിയില്‍ എത്തുക.

നേരത്തെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള EESLന് കരാര്‍ പ്രകാരം 350 ടിഗോര്‍ ഇവികളെ ടാറ്റ നല്‍കിയിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തോടെ പുതിയ ടിഗോര്‍, ടിയാഗൊ ഇവികളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ടാറ്റ. പത്തു ലക്ഷം രൂപയ്ക്ക് മുകളിലാകും മോഡലുകളുടെ പ്രൈസ് ടാഗ്.Related posts

Back to top