ഓട്ടോ എക്‌സ്‌പോയിലെ താരമാകാന്‍ ടാറ്റയുടെ പുത്തന്‍ വിസ്മയം ടമോ റെയ്‌സ്‌മോ

tamo racemo

നീവ മോട്ടോര്‍ ഷോയില്‍ കാര്‍പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് ടാറ്റ അവതരിപ്പിച്ച ആദ്യ ടൂഡോര്‍ സ്‌പോര്‍ട്‌സ് കൂപ്പെയാണ് ടമോ റെയ്‌സ്‌മോ. എന്നാല്‍ ഉത്പാദന നിരയില്‍ ടമോ റെയ്‌സ്‌മോയെ തത്കാലം ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ടാറ്റയുടെ തീരുമാനം കാര്‍ ലോകത്തെ നിരാശരാക്കി.

ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയില്‍ ടമോ റെയ്‌സ്‌മോ തന്നെയാകും ടാറ്റ നിരയിലെ സൂപ്പര്‍ഹീറോ. ടാറ്റയുടെ ആദ്യ സ്‌പോര്‍ട്‌സ് കാര്‍ ടമോ റെയ്‌സ്‌മോ 2018 ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യയിലെത്തും. ടാറ്റയുടെ മോഫ്‌ളെക്‌സ് അടിത്തറയിലാണ് ടമോ റെയ്‌സ്‌മോയുടെ ഒരുക്കം.

ടാറ്റയുടെ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ടമോയില്‍ നിന്നുള്ള ആദ്യ അവതാരം കൂടിയാണ് ടമോ റെയ്‌സ്‌മോ. ഇറ്റലിയിലെ ടൂറിനിലുള്ള ടാറ്റ മോട്ടോര്‍സ് ഡിസൈന്‍ സ്റ്റുഡിയോയില്‍ നിന്നുമാണ് ടമോ റെയ്‌സ്‌മോയുടെ രൂപകല്‍പന. റെയ്‌സ്‌മോ, റെയ്‌സ്‌മോ പ്ലസ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ടമോ റെയ്‌സ്‌മോയുടെ വരവ്.

റോഡ് ഉപയോഗത്തിനായാണ് റെയ്‌സ്‌മോ ഒരുങ്ങുന്നതെങ്കില്‍ അതിവേഗ ട്രാക്കുകള്‍ക്ക് വേണ്ടിയുള്ള ടാറ്റയുടെ സമര്‍പ്പണമാണ് റെയ്‌സ്‌മോ പ്ലസ്. ഫോര്‍സ് ഗെയിമിംഗ് നിരയില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യന്‍ കാര്‍ കൂടിയാണ് റെയ്‌സ്‌മോ പ്ലസ്. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടാറ്റ ടമോ റെയ്‌സ്‌മോയുടെ പവര്‍ഹൗസ്.

186 bhp കരുത്തും 210 Nm torque ഉം എഞ്ചിന്‍ ഉത്പാദിപ്പിക്കും. നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടാറ്റ ടമോ റെയ്‌സ്‌മോയ്ക്ക് വേണ്ടത് കേവലം ആറു സെക്കന്‍ഡുകള്‍ മാത്രമാണ്.

Top