tata suv nexon on market

ടാറ്റയുടെ കോംപാക്റ്റ് എസ് യു വി നെക്‌സോണ്‍ ഉടന്‍ വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച നെക്‌സണു നാലുമീറ്ററില്‍ കുറവു മാത്രമാണ് നീളം .

മഹീന്ദ്ര കെയുവി 100, മാരുതി ഇഗ്‌നിസ് തുടങ്ങിയ വണ്ടികളോട് മത്സരിക്കാന്‍ നെക്‌സോണ്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തും. .

ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈനായ ഫിലോസഫി പ്രകാരം തയ്യാറാക്കിയിരിക്കുന്ന വാഹനത്തില്‍ പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ്, 6.5 ഇഞ്ച് ടച്ച് ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളുണ്ട്. പ്രീമിയം കാറുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ നെക്‌സോണില്‍ മൂന്നു ഡ്രൈവ് മോഡുകളുമുണ്ട്.

ടാറ്റയുടെ തന്നെ ടിയാഗോയില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ റേവ്‌ട്രോണ്‍ പെട്രോള്‍ എന്‍ജിനാകും നെക്‌സണും. ഡീസല്‍ മോഡലിന് പുതിയ 1.5 ലിറ്റര്‍ എന്‍ജിനുമായായിരിക്കും. നെക്‌സോണ്‍ കണ്‍സെപ്റ്റിന്റെ ടാറ്റ ആദ്യമായി പ്രദര്‍ശിപ്പിച്ചത് 2014 ല്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ്.

Top