വിപണി കീഴടക്കാന്‍ ടാറ്റ എസ് യു വി ഹാരിയര്‍ എത്തുന്നു

ടാറ്റയുടെ എസ് യു വി ഹാരിയര്‍ നാലുമാസത്തിനകം വിപണിയിലേക്ക്.അടിമുടി മാറ്റങ്ങള്‍ വരുത്തി ടാറ്റയുടെ അടിസ്ഥാന വകഭേദങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഹാരിയര്‍ എത്തുക.

ഫിയറ്റില്‍ നിന്നു കടമെടുത്ത രണ്ടു ലിറ്റര്‍, നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനെ ക്രയോടെക് എന്ന പേരിലാണ് ടാറ്റ ഹാരിയറിലൂടെ അവതരിപ്പിക്കുന്നത്. ഇന്ധന ക്ഷമത മുന്‍നിര്‍ത്തി ജീപ് കോംപസിലുള്ള എന്‍ജിന്റെ ട്യൂണിങ്ങിലും മാറ്റം വരുത്തിയിട്ടുണ്ട്.140 പി എസ് ആണ് എന്‍ജിന്‍ കരുത്ത്.

ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സ് ആണ് ക്രയോടെക് എന്‍ജിനു സഹായിയായി പ്രവര്‍ത്തിക്കുന്നത്, ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ എന്‍ട്രി ലെവല്‍ ഡി എയ്റ്റ്’ എസ് യു വി പ്ലാറ്റ്ഫോമാണ് ഹാരിയറിനു കൊടുത്തിട്ടുള്ളത്. ഒമേഗ ആര്‍ക് എന്നാണ് ടാറ്റ ഈ പ്ലാറ്റ് ഫോമിനു നല്‍കിയിട്ടുള്ള പേര്.

എച്ച് ഐ ഡി പ്രൊജക്ടര്‍ ഹെഡ്ലാംപ്, കോണറിങ് ലാംപ്, പൂര്‍ണമായും തുകലിലുള്ള അപ്ഹോള്‍സ്ട്രിയും ട്രിമ്മും, നോര്‍മല്‍ – റഫ് – വെറ്റ് ടെറെയ്ന്‍ റസ്പോണ്‍സ് മോഡ്, ഒന്‍പതു സ്പീക്കറുള്ള ജെ ബി എല്‍ സൗണ്ട് സിസ്റ്റവും ഇതിലുണ്ട്. മികച്ച സുരക്ഷയ്ക്കായി ആറ് എയര്‍ബാഗ്, ഇ എസ് പി, ഇ ബി ഡി സഹിതം എ ബി എസ്, റിവേഴ്സിങ് കാമറയും ഉപഭോക്താക്കള്‍ക്കായി ടാറ്റ മോട്ടോര്‍സ് ഹാരിയറിലൂടെ അവതരിപ്പിക്കുന്നത്. ഭാവിയില്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തി് ഹാരിയര്‍ വില്‍പ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

Top