ജിയോയ്ക്ക് വെല്ലുവിളിയുമായി ടാറ്റാ സ്‌കൈ; ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നോക്കാം

റിലയന്‍സ് ജിയോയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ടാറ്റ സ്‌കൈയുടെ ബ്രോഡ്ബാന്‍ഡ് സേവനം. 12 നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. ഒന്ന്, മൂന്ന്, അഞ്ച്, ഒന്‍പത്, പന്ത്രണ്ട് എന്നീ പാക്കേജുകളായാണ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാകുന്നത്.

ടാറ്റ സ്‌കൈയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ ഒരു മാസ പാക്കേജ് ഇങ്ങനെയാണ്. 5Mbps സ്പീഡിന് 999 രൂപ, 10Mbps സ്പീഡിന് 1150 രൂപ, 30Mbps സ്പീഡിന് 1500 രൂപ, 50Mbps സ്പീഡിന് 1800 രൂപ, 100Mbps സ്പീഡിന് 2500 രൂപ എന്നിങ്ങനെയാണ്. ഇവയെല്ലാം തന്നെ അണ്‍ലിമിറ്റഡ് പ്ലാനുകളാണ്. ഇതു കൂടാതെ 999 രൂപയ്ക്ക് 60ജിബി ഡേറ്റയും 1250 രൂപയ്ക്ക് 125ജിബി ഡേറ്റയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ 1200 രൂപ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജായി നല്‍കണം. വൈഫൈ റൗട്ടര്‍ ഇതിനോടൊപ്പം സൗജന്യമായി ലഭിക്കുന്നു.

ടാറ്റ സ്‌കൈയുടെ 3 മാസ പേക്കേജില്‍ 5Mbps, 10Mbps, 30Mbps, 50Mbps, 100Mbps എന്നീ സ്പീഡുകളില്‍ എത്തുന്ന പ്ലാനുകളുടെ വില യഥാക്രമം 2997 രൂപ, 3450 രൂപ, 4500 രൂപ, 5400 രൂപ, 7500 രൂപ എന്നിങ്ങനെയാണ്. ഇതു അണ്‍ലിമിറ്റഡ് പ്ലാനുകളാണ്. കൂടാതെ 2997 രൂപയ്ക്ക് 60ജിബി ഡേറ്റയും 3750 രൂപയ്ക്ക് 125ജിബി ഡേറ്റയും കമ്പനി നല്‍കുന്നുണ്ട്.

ടാറ്റ സ്‌കൈയുടെ അഞ്ചു മാസ പാക്കേജില്‍ 5Mbps, 10Mbps, 30Mbps, 50Mbps, 100Mbps എന്നീ സ്പീഡില്‍ എത്തുന്ന പ്ലാനുകളുടെ വില യഥാക്രമം 4999 രൂപ, 5750 രൂപ, 7500 രൂപ, 9000 രൂപ, 12500 രൂപ എന്നിങ്ങനെയാണ്. കൂടാതെ 4995 രൂപയ്ക്ക് 60ജിബി ഡേറ്റയും 6250 രൂപയ്ക്ക് 125ജിബി ഡേറ്റയും ലഭിക്കുന്നു.

ടാറ്റ സ്‌കൈയുടെ ഒന്‍പതു മാസ പാക്കേജില്‍ 5Mbps, 0Mbps, 30Mbps, 50Mbps, 10Mbps, 30Mbps, 50Mbps, 100Mbps എന്നീ സ്പീഡില്‍ എത്തുന്ന പ്ലാനുകളുടെ വില 8991 രൂപ, 10,350 രൂപ, 13500 രൂപ, 16200 രൂപ, 22500 രൂപ എന്നിങ്ങനെയാണ്. 8991 രൂപയ്ക്കു റീചാര്‍ജ്ജ് ചെയ്താല്‍ 60ജിബി ഡേറ്റ 9 മാസത്തെ വാലിഡിറ്റിയിലും 11250 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ 125 ജിബി ഡേറ്റ പ്രതിമാസവും ലഭിക്കുന്നു. മുംബൈ, ഹൈദരാബാദ്, ബംഗുളൂരു, ഗാസിയാബാദ്, മീര ഭയാന്ദര്‍, പൂനെ, ഭോപ്പാല്‍, ചെനൈ, ഡല്‍ഹി, ഗുര്‍ഗാവ്, താനെ, നോയ്ഡ എന്നിവിടങ്ങളിലാണ് നിലവില്‍ ടാറ്റാ സ്‌കൈ സേവനം ലഭ്യമാകുന്നത്.

Top