വരുന്നു ടാറ്റയുടെ ജിസിഡബ്ല്യൂ പ്രൈം മൂവര്‍ സിഗ്‌ന

ന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് 4എക്‌സ്2 വിഭാഗത്തിലെ രാജ്യത്തെ ഏറ്റവുമുയര്‍ന്ന ജിസിഡബ്ല്യൂ പ്രൈം മൂവറായ സിഗ്‌ന 5525 എസ് പുറത്തിറക്കി. ടാറ്റ മോട്ടോഴ്‌സിന്റെ പവര്‍ ഓഫ് 6 ആശയം അടിസ്ഥാനമാക്കിയാണ് സിഗ്‌ന 5525 എസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 55ടണ്‍ ഭാര വഹന ശേഷിയുള്ള സിഗ്‌ന ഉപഭോക്താക്കള്‍ക്ക് ചിലവ് കുറച്ച് പരമാവധി ലാഭം ഉറപ്പുവരുത്തും.

പുതിയ ഉല്‍പ്പന്ന നിരയെത്തുക ബിഎസ് 6 വാഹന ശ്രേണിയിലാകും. 250എച്ച്പി പവറും, 1000-1800ആര്‍പിഎമ്മില്‍ 950എന്‍എം ടോര്‍ക്കും കരുത്തു പകരുന്ന സിഗ്‌നക്ക് ടാറ്റ മോട്ടോര്‍സ് ആറ് വര്‍ഷത്തെ അല്ലെങ്കില്‍ ആറ് ലക്ഷം കിലോമീറ്ററുകളുടെ വാറന്റി വാഗ്ദാനം നല്‍കുന്നുണ്ട്.

Top