സഫാരിയില്‍ പുതിയ മാറ്റങ്ങളൊരുക്കാൻ ടാറ്റ

കൊവിഡ്-19 മഹാമാരി മൂലം രാജ്യത്തുടനീളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കഴിഞ്ഞ മാസം ടാറ്റ മോട്ടോര്‍സിന് 1,536 യൂണിറ്റ് എസ്‌യുവി വില്‍ക്കാന്‍ കഴിഞ്ഞു. വില്‍പ്പനയുടെ അളവില്‍ 5 സീറ്റര്‍ മോഡലായ ഹാരിയറിനെ ഒരു ചെറിയ വ്യത്യാസത്തില്‍ മറികടക്കാന്‍ വാഹനത്തിന് കഴിഞ്ഞു.
ഏകദേശം നാല് മാസം മുമ്പ് ലോഞ്ച് ചെയ്തിട്ടും, എസ്‌യുവിയുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ വീണ്ടും സജീവമായിരിക്കുകയാണ്.

പുതിയ പവര്‍ട്രെയിന്‍, ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ കൂടുതല്‍ പുതിയ 4×4 ഡ്രൈവ്‌ട്രെയിന്‍ എന്നിവയുടെ പുതിയ പതിപ്പ് ആയിരിക്കാമിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സഫാരി എസ്‌യുവിയുടെ ഈ ആവര്‍ത്തനത്തില്‍ ടാറ്റ, 4WD-യെ ഒരു ഓപ്ഷനായി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, ഉപഭോക്താക്കളില്‍ നിന്ന് ആവശ്യം ഉയരുകയാണെങ്കില്‍ ഈ പതിപ്പിനെ അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു.

D8 ആര്‍ക്കിടെക്ചറില്‍ നിന്ന് ഉരുത്തിരിഞ്ഞ OMEGARC പ്ലാറ്റ്ഫോമിലാണ് സഫാരി ഒരുങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ ഹാരിയര്‍ നിരയിലേക്ക് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ അവതരിപ്പിക്കാന്‍ ടാറ്റ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സെഗ്മെന്റിലെ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ഹെക്ടര്‍ പ്ലസ് 2.0 ലിറ്റര്‍ ഡീസലും 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറും ഓപ്ഷനുകളായി വാഗ്ദാനം ചെയ്യുന്നു.

Top