വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

ഹെക്‌സ, നെക്‌സോണ്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ തുടങ്ങിയ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ. 1.5 ലക്ഷം രൂപവരെയാണ് വാഹനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നത്. വ്യത്യസ്ത മോഡലുകള്‍ക്കും വകഭേദങ്ങള്‍ക്കും അനുസരിച്ചാണ് ഇളവുകള്‍.

ഹെക്‌സയ്ക്ക് 50,000 രൂപ ക്യാഷ് ഓഫറും 35,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും 15,000 രൂപ കോര്‍പ്പറേറ്റ് ഓഫറും ചില പ്രത്യേക ഷാസികള്‍ക്കുള്ള 50,000 രൂപ ഓഫറും അടക്കമാണ് 1.5 ലക്ഷം രൂപ നല്‍കുന്നത്. നെക്‌സോണിന് 85000 രൂപയാണ് ഇളവ് നല്‍കുന്നത്. 25,000 രൂപ ക്യാഷ് ഓഫറും 25000 രൂപ എക്‌ചേഞ്ച് ഓഫറും 7,500 രൂപ കോപ്പറേറ്റ് ഓഫറും ഷാസി ഓഫറായ 30000 രൂപയും അടക്കമാണിത്.

ചെറു കാറായ ടിഗായോയ്ക്ക് 70,000 രൂപ വരെ ഇളവും ടിയാഗോ എന്‍ആര്‍ജിക്ക് 65000 രൂപ വരെ ഇളവും ടിഗോറിന് 1.15 ലക്ഷം രൂപ വരെ ഇളവുകളും നല്‍കുന്നുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറും കോര്‍പ്പറേറ്റ് ഓഫറും ഷാസി ഓഫറുകളും അടക്കമാണ് ഇത്രയധികം തുക നല്‍കുന്നത്.

Top