ടാറ്റ നെക്‌സോണ്‍ ഇവിയുടെ വില വർദ്ധിപ്പിച്ചു

ന്ത്യന്‍ വിപണിയില്‍ നെക്സോണ്‍ ഇവി ഇലക്ട്രിക് എസ്‌യുവിയുടെ വില വര്‍ദ്ധിപ്പിച്ച് നിര്‍മാതാക്കളായ ടാറ്റ. ഇലക്ട്രിക് എസ്‌യുവിയുടെ വേരിയന്റിനെ ആശ്രയിച്ച് 16,000 രൂപ വരെയാണ് വര്‍ദ്ധന.

ഇലക്ട്രിക് എസ്‌യുവിയുടെ ബേസ്- സ്പെക്ക് ട്രിമില്‍ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ XZ +, XZ + LUX വേരിയന്റുകളുടെ വിലയാണ് 16,000 രൂപ വര്‍ദ്ധിച്ചു. വില വര്‍ധനവിന് ശേഷം നെക്സോണ്‍ ഇവി XZ + വേരിയന്റിന് 15.56 ലക്ഷം രൂപയും ടോപ്പ് സ്പെക്ക് XZ + LUX വേരിയന്റിന് 16.56 ലക്ഷം രൂപയുമാണ് വില.

ബേസ്-സ്‌പെക്ക് XM ട്രിമ്മുകളുടെ വില 13.99 ലക്ഷം രൂപയാണ്. സൂചിപ്പിച്ച എല്ലാ വിലകളും എക്‌സ്‌ഷോറൂം വിലകളാണെന്നും കമ്പനി അറിയിച്ചു. ടാറ്റ നെക്‌സോണ്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില കുറഞ്ഞ ഇലക്ട്രിക് എസ്‌യുവിയാണ്.

Top