ലുക്കിലും വിലയിലും ഞെട്ടിച്ച് നെക്സോണുമായി ടാറ്റ

ന്ത്യയിലെ കോംപാക്ട് എസ്.യു.വി. വാഹനങ്ങളില്‍ മുന്‍നിര മോഡലായ ടാറ്റ നെക്സോണിന്റെ ഏറ്റവും പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ രൂപത്തിനൊപ്പം വാഹനം നിറയുന്ന ഫീച്ചറുകളുമായി എത്തിയിട്ടുള്ള ഈ മോഡലിന് 8.09 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. സ്മാര്‍ട്ട്, പ്യൂവര്‍, ക്രിയേറ്റീവ്, ഫിയര്‍ലെസ് എന്നീ വേരിയന്റുകള്‍ക്കൊപ്പം പ്ലസ്, എസ്, എന്നീ ഓപ്ഷനുകളിലുമാണ് ഈ വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

മുഖം മിനുക്കല്‍ വരുത്തിയിട്ടുണ്ടെങ്കിലും എന്‍ജിനില്‍ കൈ വയ്ക്കാതെയാണ് നെക്സോണ്‍ എത്തിച്ചിരിക്കുന്നത്. 120 പി.എസ്. പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 115 പി.എസ്. പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ ഈ വരവിലെ പുതുമയാണ്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് എ.എം.ടി, അഞ്ച് സ്പീഡ് മാനുവല്‍ എന്നിവയാണ് ഇതിലെ മറ്റ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

മീഡിയം റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് ഓപ്ഷനുകളിലാണ് ഇ.വി. എത്തുന്നത്. 30 കിലോവാട്ട് ബാറ്ററിയുള്ള മീഡിയോ റേഞ്ച് 325 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്. 30 കിലോവാട്ട് ബാറ്ററിയുള്ള മീഡിയോ റേഞ്ച് 325 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്. മീഡിയം റേഞ്ച് പതിപ്പില്‍ 129 ബി.എച്ച്.പി. പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറും ലോങ്ങ് റേഞ്ച് പതിപ്പില്‍ 145 ബി.എച്ച്.പി. പവര്‍ നല്‍കുന്ന മോട്ടോറുമാണുള്ളത്. വോയിസ് കമാന്റില്‍ തുറക്കുന്ന സണ്‍റൂഫ്, അലെക്സ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. പിന്‍നിരയും താരതമ്യേന മികച്ചതായാണ് എത്തിയിട്ടുള്ളത്.

 

Top