ടാറ്റ ടിയാഗൊ പിന്നാലെ നെക്‌സോണിന്റെയും JTP പതിപ്പ് വരുന്നു

ന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റയ്ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കി നല്‍കിയ മോഡലാണ് കോംപാക്ട് എസ്‌യുവിയായ നെക്‌സോണ്‍. ഇപ്പോഴിതാ നെക്‌സോണ്‍ JTP വിപണിയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്.

ദീപാവലിക്ക് മുന്നോടിയായി ടാറ്റ ടിയാഗൊ JTP പതിപ്പും സെഡാന്‍ മോഡലായ ടിഗോറിന്റെ JTP എഡീഷനും വിപണിയിലെത്തുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ അറിയിച്ചിരുന്നു. പുതിയ ടിയാഗൊ JTP പതിപ്പ് വരുന്നകാര്യം ടിയാഗൊ NRG ഹാച്ച്ബാക്കിന്റെ അവതരണ വേളയിലാണ് ടാറ്റ വ്യക്തമാക്കിയത്. ആറു ലക്ഷമാണ് ടിയാഗോയ്ക്ക് വില വരുന്നത്. ഈ രണ്ട് മോഡലുകള്‍ക്കും ശേഷം നെക്‌സോണിന്റെ JTP പുറത്തിറക്കുമെന്നാണ് വിവരം.

സ്‌പോര്‍ട്ടി ഭാവത്തിലാണ് നെക്‌സോണ്‍ JTP പുറത്തിറക്കുന്നത്. പ്രോജക്ഷന്‍ ഹെഡ്‌ലാമ്പ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീലുകള്‍, ജെഡിപി ബാഡ്ജിങ് എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രത്യേകത. ലെതര്‍ ഫിനീഷിങ് നല്‍കിയിട്ടുള്ള ഡാഷ്‌ബോര്‍ഡ്, സീറ്റുകള്‍ എന്നിവയ്ക്ക് പുറമെ, ആക്‌സിലറേറ്റര്‍, ബ്രേക്ക്, ക്ലെച്ച് എന്നീവയ്ക്ക് അലുമിനിയം പെഡലുകളുമാണ് ഇന്റീരിയറില്‍ നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ യന്ത്രഭാഗങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ബിഎസ് ആറ് സ്റ്റാന്റേഡ് മൂന്ന് സിലണ്ടര്‍ 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് സൂചന.

Top