പെര്‍ഫോമന്‍സ് കാര്‍ ശ്രേണിയിലേക്ക് നെക്‌സോണ്‍ JTPയുമായി ടാറ്റ

കോംപാക്ട് എസ്യുവി മോഡലായ നെക്‌സോണിനെ പെര്‍ഫോമന്‍സ് ശ്രേണിയില്‍ ചേര്‍ക്കാനൊരുങ്ങി ടാറ്റ. സ്‌പോര്‍ട്ടി ഭാവത്തിലാണ് നെക്‌സോണ്‍ JTP പുറത്തെത്തിക്കുന്നത്.

പ്രോജക്ഷന്‍ ഹെഡ്‌ലാമ്പ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീലുകള്‍, ജെഡിപി ബാഡ്ജിങ് എന്നിവയായിരിക്കും എക്സ്റ്റീരിയറിലെ പുതുമ. ലെതര്‍ ഫിനീഷിങ് നല്‍കിയിട്ടുള്ള ഡാഷ്‌ബോര്‍ഡ്, സീറ്റുകള്‍ എന്നിവയ്ക്ക് പുറമെ, ആക്‌സിലറേറ്റര്‍, ബ്രേക്ക്, ക്ലെച്ച് എന്നിവയ്ക്ക് അലുമിനിയം പെഡലുകള്‍ തുടങ്ങിയ ഇന്റീരിയറില്‍ നല്‍കിയിരിക്കുന്നത്.

വാഹനത്തിന്റെ യന്ത്രഭാഗങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ബിഎസ് ആറ് സ്റ്റാന്റേഡ് മൂന്ന് സിലണ്ടര്‍ 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുകയെന്നും അതല്ല 150 പിഎസ് കരുത്ത് ഉത്പാദിപ്പിക്കുന്ന എന്‍ജിന്‍ ഒരുക്കുമെന്നും സൂചനകളുണ്ട്.

Top