സണ്‍റേസേഴ്‌സ് ഹൈദരാബദിന്റെ ജേഴ്‌സിയണിഞ്ഞ പുതിയ ഐപിഎല്‍ എഡിഷന്‍ നെക്‌സോണ്‍

പിഎല്‍ സണ്‍റേസേഴ്‌സ് ഹൈദരാബദിന്റെ ജേഴ്‌സിയണിഞ്ഞ പുതിയ നെക്‌സോണിനെ അവതരിപ്പിച്ചു. നേരത്തെ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഐപിഎല്‍ എഡിഷന്‍ നെക്‌സോണ്‍ എസ്‌യുവി അവതരിപ്പിച്ചിരുന്നു.

മേല്‍ക്കൂരയ്ക്കും പിറകിലെ ഹ്യുമാനിറ്റി ലൈനിനും പുത്തന്‍ മാറ്റ് മെറ്റാലിക് റെഡ് റാപ്പാണ് നല്‍കിയിരിക്കുന്നത്. ചുവപ്പ് നിറമാണ് ഫോഗ്‌ലാമ്പുകള്‍ക്ക്. പിറകിലെ ഡോറിലാണ് സണ്‍റൈസേഴ്‌സിന്റെ വിടര്‍ത്തിയ ചിറകുള്ളത്.ഏറ്റവും ഉയര്‍ന്ന XZ പ്ലസ് വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് സണ്‍റൈസേഴ്‌സ് നെക്‌സോണിന്റെ വരവ്.

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് നെക്‌സോണില്‍. പെട്രോള്‍ എഞ്ചിന് 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നെക്‌സോണില്‍ ഒരുക്കിയിരിക്കുന്നത്.

Top