അടിമുടി മാറ്റവുമായി ടാറ്റ നെക്സോണ്‍ ഫേസ്ലിഫ്റ്റ് 2023 സെപ്റ്റംബര്‍ 14ന് പുറത്തിറങ്ങും

ടിമുടി മാറ്റവുമായി ടാറ്റ നെക്സോണ്‍ ഫേസ്ലിഫ്റ്റ് 2023 സെപ്റ്റംബര്‍ 14ന് പുറത്തിറങ്ങും. ഇതിനൊപ്പം നെക്സോണ്‍ ഇവിയുടെ ഫേസ്ലിഫ്റ്റ് പതിപ്പും ഇന്ത്യയില്‍ അവതരിപ്പിക്കും. എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങളോടെയാകും വാഹനം പുറത്തിറങ്ങുന്നത്.

2020ന്റെ തുടക്കത്തിലാണ് നെക്സോണിന് മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിച്ചത്. ഈ അപ്ഡേറ്റിലൂടെ വാഹനത്തിന്റെ ജനപ്രീതി വര്‍ധിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് ടാറ്റ നെക്സോണ്‍. പുതിയ ഫേസ്ലിഫ്റ്റ് പതിപ്പിലൂടെ സെഗ്മെന്റില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കാനാണ് ടാറ്റയുടെ ശ്രമം. നെക്‌സോണ്‍ ഇവിയില്‍ കാബിനിനകത്തും പുറത്തും മാറ്റമുണ്ടാകും.

പുതുതായി ഡിസൈന്‍ ചെയ്ത അലോയ് വീലുകളും വശങ്ങളിലെ ചെറിയ മാറ്റങ്ങളുമാണ് ടാറ്റ നെക്സോണ്‍ ഫേസ്ലിഫ്റ്റിലുള്ള മറ്റ് കോസ്മെറ്റിക് മാറ്റങ്ങള്‍. നീണ്ടുകിടക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് ടാറ്റ നെക്സോണ്‍ ഫേസ്ലിഫ്റ്റിന്റെ മറ്റൊരു സവിശേഷത. HVAC പ്രവര്‍ത്തനങ്ങള്‍ക്കുള്ള കപ്പാസിറ്റീവ് കണ്‍ട്രോളുകള്‍, സ്ലീക്കര്‍ എസി വെന്റുകള്‍, 360-ഡിഗ്രി ക്യാമറ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ് സൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള വലിയ അപ്‌ഡേറ്റുകള്‍ കമ്പനി നെക്സോണ്‍ ഫേസ്ലിഫ്റ്റില്‍ നല്‍കും. പെട്രോള്‍, ഡീസല്‍ എഞ്ചിനുമായി വരുന്ന നെക്സോണ്‍ ഫേസ്ലിഫ്റ്റ് എത്തുന്നത്.

Top