ഒടുവില്‍ ‘നാനോ’ യോട് ‘ടാറ്റ’ പറഞ്ഞ് ടാറ്റ ; മോഡലിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നുവെന്നറിയിച്ച് കമ്പനി

ടാറ്റാ നാനോ നിര്‍മ്മാണം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് കമ്പനി. 2008 ല്‍ വിപണിയിലെത്തിയ നാനോ കാറിന്റെ വില ഒരുലക്ഷം രൂപയായിരുന്നു. ഇത്രയും ചുരുങ്ങിയ വിലയില്‍ ടാറ്റ നാനോയെ വില്‍പ്പനയ്‌ക്കെത്തിച്ചപ്പോള്‍ ലോകം ശരിക്കും അമ്പരന്നു.

ഒരുപക്ഷേ അതുവരെയാരും കാണാത്ത സ്വപ്നമായിരുന്നു രത്തന്‍ ടാറ്റ കണ്ടതും യാഥാര്‍ത്ഥ്യമാക്കിയതും. അതോടെ പോക്കറ്റ് ചോരാതെ കാര്‍ വാങ്ങാമെന്ന് ടാറ്റ സാധാരണക്കാരന് മുന്നില്‍ ബോധ്യപ്പെടുത്തുകയായിരുന്നു. പക്ഷെ പത്തുവര്‍ഷം നീണ്ട യാത്രയില്‍ നാനോയുടെ ഉദ്ദേശ്യശുദ്ധി ടാറ്റ എവിടെയോ വെച്ച് ഉപക്ഷേിച്ചു. ഇപ്പോള്‍ മോഡലിന്റെ ഉല്‍പാദനം അവസാനിക്കാന്‍ പോവുകയാണെന്ന് കമ്പനി അറിയിച്ച് കഴിഞ്ഞു.

Top