ടാറ്റ മോട്ടോഴ്സിന്റെ ഓഹരിവില ഇടിഞ്ഞു; നൂറ് രൂപയിലും താഴെയായി

ടാറ്റ മോട്ടോഴ്സിന്റെ ഓഹരിവില ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഓഹരിവില നൂറു രൂപയിലും താഴെയായി ഇടിഞ്ഞുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം ബിഎസ്ഇയില്‍ 99 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

ഓഹരിവില കുറയാന്‍ കാരണം ഡിമാന്‍ഡിലുണ്ടായ കുറവും ഉല്‍പ്പാദന തകര്‍ച്ചയുമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ടാറ്റയുടെ ഓഹരിവില ഇത്രയും കുറഞ്ഞത്. ഇതോടെ കമ്പനിയുടെ പുതിയ മോഡല്‍ അവതരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചേക്കുമെന്നാണ് സൂചന.

ആഭ്യന്തര ബിസിനസില്‍ നാലാം പാദത്തില്‍ ഇടിവുണ്ടാകുമെന്ന് മുമ്പ് തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്നും ബിഎസ്4 ല്‍ നിന്നും ബിഎസ്6 ലേക്കുള്ള മാറ്റം ചെറിയ തോതില്‍ വെല്ലുവിളി സൃഷ്ടിക്കും എന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നു. അതോടൊപ്പം വരും മാസങ്ങളില്‍ ബിഎസ്6 മോഡലുകള്‍ സ്ഥിരത കൈവരിക്കും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു.

ചൈനയില്‍ നിന്നുള്ള വിതരണ ശൃംഖലയിലെ പ്രതിസന്ധി കാരണം ചെറിയ നഷ്ടമുണ്ടാകുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

Top