tata motors zika coming in january 20

മാരുതി സുസുക്കിയുടെ ‘സെലേറിയൊ’, ഹ്യുണ്ടേയ് മോട്ടോറിന്റെ ‘ഐ 10’ തുടങ്ങിയവയെ നേരിടാന്‍ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന കോംപാക്ട് ഹാച്ച്ബാക്കായ ‘സിക്ക’യുടെ അരങ്ങേറ്റം 20ന്.

എന്‍ട്രി ലവല്‍ കാറായ ‘നാനോ’യ്ക്കും ഹാച്ച്ബാക്കായ ‘ബോള്‍ട്ടി’നുമിടയിലാണു ടാറ്റ മോട്ടോഴ്‌സ് ‘സിക്ക’യുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഇടത്തരം ഹാച്ച്ബാക്കായ ‘ഇന്‍ഡിക്ക’യ്ക്ക് അടിത്തറയാവുന്ന ‘എക്‌സ് സീറോ’ പ്ലാറ്റ്‌ഫോം ആധാരമാക്കിയാണു ‘സിക്ക’യുടെ വരവ്.

പോരെങ്കില്‍ ‘ഇന്‍ഡിക്ക’യുടെ പെഡല്‍ബോക്‌സും ഫയര്‍വാളും പോലുള്ള ഘടകങ്ങള്‍ ‘സിക്ക’യിലും ടാറ്റ മോട്ടോഴ്‌സ് ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അനാവരണം ചെയ്ത ‘സിക്ക’യുടെ വിവിധ വകഭേദങ്ങള്‍ക്ക് 3.59 ലക്ഷം രൂപ മുതല്‍ 5.59 ലക്ഷം രൂപ വരെയാണു വില നിശ്ചയിച്ചത്.

Top