ഇന്ത്യയില്‍ സെറ്റ് ടോപ് ബോക്‌സ് നിര്‍മ്മാണം ആരംഭിക്കാനൊരുങ്ങി ടാറ്റ

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ഡിടിഎച്ച് സേവന ദാതാക്കളായ ടാറ്റ സ്‌കൈ ഇന്ത്യയില്‍ സെറ്റ് ടോപ് ബോക്‌സ് നിര്‍മ്മാണം ആരംഭിക്കുന്നു. ടെക്‌നികോളറുമായി ചേര്‍ന്നാണ് നിര്‍മ്മാണവും വിതരണവും നിശ്ചയിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഡിജിറ്റല്‍ സെറ്റ് ടോപ് ബോക്‌സ്, ടാറ്റ സ്‌കൈ ബിഗ് പ്ലസ് എന്നിവയാണ് നിര്‍മ്മിക്കുക.

അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ നിര്‍മ്മാണം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ടാറ്റ സ്‌കൈ എംഡിയും സിഇഒയുമായ ഹരിത് നാഗ്പാല്‍ പറഞ്ഞു. നിലവില്‍ തായ്ലന്റില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമാണ് സെറ്റ് ടോപ് ബോക്‌സുകള്‍ ഇറക്കുമതി ചെയ്യുന്നത്. 2006 ലാണ് ടാറ്റ സ്‌കൈ ഡിടിഎച്ച് സേവനം നല്‍കിയത്.

Top