വിക്ടറി യെല്ലോ മോഡല്‍ ടാറ്റ പിന്‍വലിച്ചു

ന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രിയമുള്ള വാഹനമായ ടിയാഗോയുടെ യെല്ലോ വേര്‍ഷന്‍ പുത്തിറക്കുന്നത് നിര്‍ത്തി. ആറ് നിറങ്ങളില്‍ എത്തിയിരുന്ന ടിയാഗോ നിരയില്‍നിന്ന് വിക്ടറി യെല്ലോ മോഡല്‍ ഒഴിവാക്കിയിരിക്കിക്കുന്നത്. ഇതോടെ ടിയാഗോ നിര അഞ്ച് നിറങ്ങളിലേക്ക് ചുരുങ്ങി. ഫ്‌ളെയിം റെഡ്, പ്യൂവര്‍ സില്‍വര്‍, അരിസോണ ബ്ലൂ, പേള്‍സെന്റ് വൈറ്റ്, ഡേറ്റോണ ഗ്രേ എന്നീ അഞ്ച് നിറങ്ങളിലാണ് നിലവില്‍ ടിയാഗോ എത്തിയിട്ടുള്ളത്.

ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് ഏറ്റവുമധികം വിജയം സമ്മാനിച്ച വാഹനമാണ് എന്‍ട്രി ലെവല്‍ മോഡലായ ടിയാഗോ. ഇതില്‍ അരോസോണ ബ്ലൂ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അവതരിപ്പിച്ചത്. ടെക്ടോണിക് ബ്ലു നിറത്തിലുള്ള മോഡലിന് പകരമാണ് അരിസോണ ബ്ലു നിറത്തില്‍ ടിയാഗോ അവതരിപ്പിച്ചത്.

വിക്ടറി യെല്ലോ നിറത്തിലുള്ള ടിയാഗോ ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ നിറം പിന്‍വലിച്ചത് സംബന്ധിച്ച് ടാറ്റയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ടിയാഗോ, ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ നിറങ്ങളില്‍ സ്‌റ്റൈലിഷായി വിപണിയില്‍ രണ്ടാം വരവ് നടത്തിയത്.

 

Top