ടാറ്റയും നിസാനും ഡാറ്റ്‌സനും ഏപ്രില്‍ മാസം മുതല്‍ കാര്‍ വില കൂട്ടും

പ്രില്‍ ഒന്നു മുതല്‍ മുഴുവന്‍ കാറുകളുടെയും വില കൂട്ടുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ കാര്‍ വില കൂട്ടാനൊരുങ്ങുകയാണ് നിസാനും ഡാറ്റ്‌സനും. മോഡലുകളെ അടിസ്ഥാനപ്പെടുത്തി അറുപതിനായിരം രൂപ വരെ കാര്‍ വില വര്‍ധിക്കുമെന്ന് ടാറ്റ അറിയിച്ചു.

ഉത്പാദന ചെലവ് വര്‍ധിച്ചതാണ് കാര്‍ വില കൂട്ടാന്‍ കാരണമെന്നും രണ്ടു ശതമാനം വിലവര്‍ധനവ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ടാറ്റയും നിസാനും ഡാറ്റ്‌സനും വ്യക്തമാക്കി.

ഓരോ മോഡലുകള്‍ക്കും എത്രത്തോളം വില വര്‍ധിക്കുമെന്ന കാര്യത്തില്‍ ടാറ്റ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം ഒരു രൂപയ്ക്ക് ടിയാഗൊ, ടിഗോര്‍, ഹെക്‌സ, സെസ്റ്റ്, സഫാരി സ്റ്റോം മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് 2018 മാര്‍ച്ച് 31 വരെ ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ നേടാം.

Top