സാധാരണക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകി ടാറ്റാ മോട്ടോഴ്സിന്റെ പുതിയ പദ്ധതി

വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‍സ്. വാണിജ്യ വാഹനങ്ങള്‍ക്കുള്ള ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍ ആക്കുന്നതിനായിട്ടാണ് ഈ പങ്കാളിത്തം. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, AU സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കോ ലിമിറ്റഡ്, HDB ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സുന്ദരം ഫിനാന്‍സ്, യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങി നിരവധി സ്വകാര്യ ബാങ്കുകളും NBFC, പൊതുമേഖലാ ബാങ്കുകളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയതും പ്രീ-ഉടമസ്ഥതയിലുള്ളതുമായ വാഹനങ്ങള്‍ക്ക് മൂല്യ ഓഫറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. കൂടാതെ, ഈ കൂട്ടുകെട്ടുകളില്‍ നിന്ന് ഉണ്ടാകുന്ന ഓഫറുകളില്‍ ഫ്യുവല്‍ ധനസഹായം, പ്രവര്‍ത്തന മൂലധന ധനസഹായം, മൊത്തം ധനസഹായം, സേവന ചെലവ് ധനസഹായം എന്നിവ പോലുള്ള അനുബന്ധ ധനകാര്യ വ്യവസ്ഥകള്‍ ഉള്‍പ്പെടും.

Top