ഇന്ത്യയുടെ ആദ്യ 3-ആക്‌സിൽ ‘സിഗ്ന 3118. ടി’ ട്രക്കുമായി ടാറ്റ

മുംബൈ: ടാറ്റ മോട്ടോഴ്‌സ് എം & എച്ച് സി വി വിഭാഗത്തിൽ – ഇന്ത്യയിലെ ആദ്യത്തെ 3- ആക്‌സിൽ 6 x 2 കരുത്തുറ്റ 31 ടൺ മൊത്തം വാഹന ഭാരമുള്ള ട്രക്ക് ‘ടാറ്റ സിഗ്ന 3118. ടി ‘പുറത്തിറക്കി. ടാറ്റ ‘സിഗ്‌ന 3118 ടി’ അതിന്റെ ഉപഭോക്താക്കൾക്ക് വരുമാനം, പ്രവർത്തന ചെലവ് എന്നിവ സംയോജിപ്പിച്ച് കൊണ്ടുപോകാൻ സഹായിക്കുന്നുവെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

28 ടൺ ട്രക്കുമായി താരതമ്യം ചെയ്യുമ്പോൾ സിഗ്‌ന 3118.ടി യിൽ വർധിച്ച നിക്ഷേപം നടത്തിയാലും ഒരു വർഷത്തിനുള്ളിൽ അത് തിരിച്ചുപിടിക്കാൻ കഴിയുമെന്ന് മാത്രമല്ല വരും വർഷങ്ങളിൽ വരുമാന വർധനവ് നേടാനും കഴിയുമെന്നും കമ്പനി പറയുന്നു.

ടാറ്റ മോട്ടോഴ്‌സിന്റെ സമാനതകളില്ലാത്ത ഉപഭോക്തൃ കേന്ദ്രീകൃത എഞ്ചിനീയറിംഗിന്റെയും അതുല്യമായ മൂല്യ സ്ഥാനത്തിന്റെയും തെളിവാണ് ഈ മോഡൽ. ഫ്യുവൽ ഇക്കോണമി സ്വിച്ച്, ഗിയർ ഷിഫ്റ്റ് അഡ്വൈസർ, ഐസിജിടി ബ്രേക്കുകൾ, ഇൻബിൽറ്റ് ആന്റി ഫ്യൂവൽ തെഫ്റ്റ്, ഫ്ലീറ്റ് എഡ്ജ് ടെലിമാറ്റിക്സ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സഹായം എന്നിവ  ഉപഭോക്താവിന്റെ പ്രതീക്ഷകൾ നിറവേറ്റുന്ന രൂപകല്പനയാണ്.

ആക്സിൽ ഡൗൺ പൊസിഷനിൽ 31 ടൺ ജി വി ഡബ്ള്യു, ആക്സിൽ അപ്പ് പൊസിഷനിൽ 18.5 ടൺ ജി വി ഡബ്ള്യു എന്നിവ ഓപ്പറേറ്റ് ചെയ്യാൻ കഴിയുമെന്നതിനാൽ വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും.

Top