ജെറ്റ് എയര്‍വേയ്സിനെ ടാറ്റ ഏറ്റെടുത്തേക്കുമെന്ന് സൂചന

മുബൈ: ജെറ്റ് എയര്‍വേയ്സിനെ ടാറ്റ ഏറ്റെടുത്തേക്കുമെന്ന് സൂചന. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ശ്രമിച്ചിട്ടും കമ്പനിയെ താങ്ങി നിര്‍ത്താന്‍ നടക്കാത്ത സാഹചര്യത്തിലാണ് വില്പനയ്ക്കുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. ബാധ്യതകളില്‍ ഗണ്യഭാഗം ഒഴിവാക്കിയാലേ ടാറ്റ ഗ്രൂപ്പ് വാങ്ങാന്‍ തയ്യാറാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകള്‍ക്ക് 7000 കോടിയിലേറെ രൂപ ജെറ്റില്‍ നിന്ന് ലഭിക്കാനുണ്ട്. അതില്‍ എത്രഭാഗം വില്പനയില്‍ കിട്ടും എന്നത് വ്യക്തമല്ല.

Top